photo
റോഡ് നന്നാക്കാത്തതി ൽ പ്രതിഷേധിച്ച് ചെറായി രക്തേശ്വരി ബീച്ച് റോഡിൽ ഒ.ബി.സി കോൺഗ്രസ് കമ്മിറ്റി തെങ്ങിൻതൈ നടുന്നു

വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് റോഡ് വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നതിൽ പ്രതിഷേധിച്ച് ഒ.ബി.സി കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ തെങ്ങിൻ തൈ നട്ട് പ്രതിഷേധിച്ചു. ഡി.സി.സി മുൻസെക്രട്ടറി കെ.ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ നോബൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജേഷ്, ബിലേഖ് മനു, ജോർജ്, ഷിജു, മാർഷൽ നിഥിൻ, രാജേഷ്, അമൽ തുടങ്ങിയവർ പങ്കെടുത്തു.