നെടുമ്പാശേരി: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എൻ.ഡി.പി യോഗം മേയ്ക്കാട് ശാഖ ഉപഹാരം നൽകി ആദരിച്ചു. വിജയികൾക്ക് ശാഖ പ്രസിഡന്റ് കെ. ജയപ്രകാശ് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഒൻപത് വിദ്യാർത്ഥികൾക്ക് കെ.കെ. ജയൻ ധനസാഹയം നൽകി. ശാഖ സെക്രട്ടറി എം.കെ. ഭാസ്കരൻ സംസാരിച്ചു.