കൊച്ചി: കൊവിഡ് രോഗികളെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്കും ഹെൽത്ത് ഇൻസ്പക്‌ടർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എൻ .എൻ. ഷാജി, ജനറൽ സെക്രട്ടറി എം .എൻ .ഗിരി ,കെ.ജെ .ടോമി ,എം .ജെ. മാത്യു, പി .ഏ. റഹിം എന്നിവർ സംസാരിച്ചു.