മൂവാറ്റുപുഴ: വാഴപ്പിള്ളി തൃക്ക ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയാഘോഷത്തിന്റെ ഭാഗമായി ഉറിയടി മഹോത്സവം നടന്നു. ക്ഷേത്രത്തിൽ വൈകിട്ട് ആറോടെ ശ്രീകൃഷ്ണവേഷമണിഞ്ഞ കുട്ടികൾ ഉറിയടിയിൽ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ഭക്തജനങ്ങളുടെ വകയായി ഉറിവഴിപാട് ക്ഷേത്രത്തിൽ നടന്നു. രാവിലെ മേൽശാന്തി ശ്രീധരൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും രാത്രി അവതാരപൂജയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ടി.ജി. അനിൽകുമാർ, സെക്രട്ടറി കെ.എം. രഘുനാഥ്, മാനേജർ ജയേഷ് കണ്ടവത്ത് എന്നിവർ പങ്കെടുത്തു. വെള്ളൂർക്കുന്നം ക്ഷേത്രനടയിൽ പതിവ് പരിപാടിയുടെ ഭാഗമായി കുട്ടികൾ ഉറിയടി സമർപ്പണം നടത്തിയായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.