up
ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം വാർഡ് മെമ്പർ എം.കെ അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ : കണ്ടനാട് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ഉദയംപേരൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. വാർഡ് മെമ്പർ എം.കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു. ഹെൽത്ത് ആശ വർക്കർ ശശികല മുരുകൻ, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.ആശാ വർക്കർമാർ മുഖേന വാർഡിലെ എല്ലാ വീടുകളിലും പ്രതിരോധ മരുന്ന് എത്തിച്ചു.