കൊച്ചി: കൊവിഡ് പ്രൊട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കണമെന്ന് ആഹ്വാനം ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയയാൾക്കെതിരെ കേസെടുത്തു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്തത്.
അഷ്‌റഫിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കരുതെന്നും പ്രോട്ടോക്കോൾ ലംഘിക്കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റിട്ടത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി പറഞ്ഞു.