hosp
എറണാകുളം ലയൺസ് ക്ലബ്ബ് റീനൽ കെയർ പ്രോജക്ടിന്റെ ഭാഗമായി ഇടപ്പള്ളി എം എ ജെ ആശുപത്രിക്കു സംഭാവന ചെയ്ത ഡയാലിസ് മെഷീൻ മുൻ ഗവർണർ രാജേഷ് കൊളാരിക്കലിൽ നിന്നും മാനേജിങ് ട്രസ്റ്റി ഫാ. കുര്യക്കോസ് ഇരവിമംഗലം ഏറ്റുവാങ്ങുന്നു

കൊച്ചി: എറണാകുളം ലയൺസ് ക്ലബ്ബ് റീനൽ- കെയർ പ്രോജക്ടിന്റെ ഭാഗമായി ഇടപ്പള്ളി എം.എ.ജെ ആശുപത്രിക്ക് ഡയാലിസ് മെഷീൻ സംഭാവന ചെയ്തു. പ്രതിവർഷം 500 പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ഡയാലിസ് ചെയ്ത് കൊടുക്കും .ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. മുൻ ഗവർണർ രാജേഷ് കൊളാരിക്കൽ ഡയാലിസ് മെഷീൻ സേവനത്തിനായി സമർപ്പിച്ചു. മാനേജിംഗ് ട്രസ്റ്റി ഫാ. കുര്യക്കോസ് ഇരവിമംഗലം മെഷീൻ ഏറ്റുവാങ്ങി.ലയൺസ് ക്ലബ് മെമ്പർമാരായ ,ശശിധരമേനോൻ, രാജേഷ് കൊളാരിക്കൽ, ആശുപത്രി.മാനേജിങ് ട്രസ്റ്റി ഫാ. കുര്യക്കോസ് ഇരവിമംഗലം ട്രസ്റ്റിമാരായ ജോയ് പള്ളിപ്പാടൻ ,ജോസ് നിരക്കിൽ ,മെഡിക്കൽ ഓഫീസർ ജെയിംസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.