കൊച്ചി: ഇന്ത്യൻ കൗൺസിൽ ഒഫ് വേൾഡ് അഫയേഴ്‌സും (ഐ.സി.ഡബ് ള്യു.എ) സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സി.പി.പി.ആർ) ചേർന്ന് വിദ്യാർത്ഥികൾക്കായി ജൂനിയർ,സീനിയർ തലത്തിൽ വിവിധ വിഷയങ്ങളിൽ മലയാള ഉപന്യാസ മത്സരം നടത്തുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കും, ഏതെങ്കിലും അംഗീകൃത സർവകലാശാലകളിലെയോ കോളേജുകളിലെയോ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.ജൂനിയർ തലത്തിൽ ഒന്നാം സ്ഥാനത്തിന് 15000 രൂപയും സീനിയർ തലത്തിൽ 25000 രൂപയും സമ്മാനമായി ലഭിക്കും..

academy@cppr.in, എന്ന വിലാസത്തിൽ 20 ന് മുമ്പായി ഉപന്യാസങ്ങൾ അയയ്ക്കണം. നവംബർ ഒന്നിനാണ് ഫലപ്രഖ്യാപനം. കൂടുതൽ വിവരങ്ങൾക്ക് https://www.cppr.in/icwa-cppr-essay-competition ഫോൺ: 99466 39339, neethu@cppr.in