കൊച്ചി: കൊവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്ന് പരീക്ഷണം നടത്താൻ തൃശൂർ ആസ്ഥാനമായ മരുന്ന് ഗവേഷണ കമ്പനിയായ പി.എൻ.ബി വെസ്‌പെർ ലൈഫ് സയൻസസിന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി. പൂനെ ബി.എം.ജെ മെഡിക്കൽ കോളേജിൽ ഓക്‌സിജൻ സഹായത്തോടെ കഴിയുന്ന 40 രോഗികളിൽ മരുന്ന് പരീക്ഷിക്കും. കൊവിഡ് രോഗികളിൽ വാക്‌സിനേഷനല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി.എൻ.ബി വെസ്‌പെർ ലൈഫ് സയൻസ് അവകാശപ്പെട്ടു.
രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ ആറു മെഡിക്കൽ കോളജുകളിൽ 350 കോവിഡ് രോഗികളിൽ മൂന്നാംഘട്ട പരീക്ഷണം നടത്തും. പി.എൻ.ബി 001 എന്ന മരുന്നാണ് പരീക്ഷിക്കുന്നതെന്ന് സി.ഇ.ഒ പി.എൻ. ബലറാം പറഞ്ഞു.