കൊച്ചി: ജനശതാബ്ദി ഉൾപ്പെടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കാനുള്ള നീക്കത്തിൽ റാക്കോ പ്രതിഷേധിച്ചു. ഇതിനെതിരെ പാസഞ്ചേഴ്‌സ് അസോസിയേഷനോടൊപ്പം ചേർന്ന് സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കുമ്പളം രവിയും ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥും പറഞ്ഞു.