bus-stop
നഗരസഭ ഒന്നാം വാർഡിൽ മംഗലപ്പുഴ സെമിനാരിപ്പടി ബസ് സ്റ്റോപ്പിൽ ഫെഡറൽ ബാങ്ക് നിർമ്മിച്ച ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: നഗരസഭ ഒന്നാം വാർഡിൽ മംഗലപ്പുഴ സെമിനാരിപ്പടി ബസ് സ്റ്റോപ്പിൽ ഫെഡറൽ ബാങ്ക് നിർമ്മിച്ച ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തോട്ടക്കാട്ടുകര ബ്രാഞ്ച് മേധാവിയുമായ ബാബു പൗലോസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാത്തിന് കൈമാറി. ടിമ്മി ബേബി, ജെറോം മൈക്കൾ, ലീന ജോർജ്, പി.എം. മൂസക്കുട്ടി, ശ്യാം പദ്മനാഭൻ, പി.സി. ആന്റണി, തോപ്പിൽ അബു, ടി.എം. സഹീർ, ബാബു കൊല്ലംപറമ്പിൽ, സോണി സെബാസ്റ്റ്യൻ, കേണൽ സി.ജെ. ജോർജ്, ബേബി ജോസ്, ഷമ്മി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.