police
പൊലീസ് വെൽഫെയർ അസോസിയേഷൻ കാലടി സ്റ്റേഷൻ പൊലീസ് സേനാഗംങ്ങൾക്ക് ഫെയ്സ് ഷീൽഡ് കൈമാറി

കാലടി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാലടി പൊലീസ് സ്റ്റേഷനിലെ മുഴുവൻ സേനാംഗംങ്ങൾക്കും ഫെയ്സ് ഷീൽഡ് നൽകി. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി. പി.ഹാപ്പി അദ്ധ്യക്ഷനായി. വിതരണോദ്ഘാടനം കാലടി ഇൻസ്‌പെക്ടർ എം. ബി. ലത്തീഫിനു നൽകി കൊണ്ട് യൂണിറ്റ് സെക്രട്ടറി ടി. സി. ആന്റണി നിർവഹിച്ചു. ജില്ല സെക്രട്ടറി കെ. പി. പോൾ. ടി. ആർ. സലി, പോൾ ജോസഫ്, പി. ബി. സജീവ്, ടി. എൻ. രാജൻ , എം.കെ.ശിവദാസൻ പിള്ള, അഡീഷണൽ സബ് ഇൻസ്‌പെക്ടർ ടി. എ. ഡേവിസ് എന്നിവർ സംസാരിച്ചു.