കൊച്ചി: ടി..ജെ. വിനോദ് എം..എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽനിന്നു 70 ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിക്കുന്ന ആയൂർവേദ ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും ഹൈബി ഈഡൻ എം..പി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ഡോ. സൗമ്യ രമേഷ് എന്നിവർ പങ്കെടുത്തു.