ആലുവ: എടത്തല പഞ്ചായത്ത് രണ്ടാം വാർഡിൽ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 57-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തുമെമ്പർ അസ്ലഫ് പാറേക്കാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി. കുഞ്ഞുമുഹമ്മദ്, ആബിദ ഷെരീഫ്, പഞ്ചായത്തു മെമ്പർമാരായ ജോൺസൺ ജേക്കബ്,എ.എ. മായിൻ, സി.എം. അഷ്‌റഫ്, സി.യു. യൂസഫ്, കെ.പി. രാജൻ, കെ.എൽ. ജോസ്, പീറ്റർ ബെവേര, റോസി എന്നിവർ സംസാരിച്ചു.