കൊച്ചി: എറണാകുളം മാർക്കറ്റ് പൂർണമായി തുറന്നുകൊടുക്കുക, ബാരിക്കേഡുകൾ മാറ്റുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്രോഡ്‌വേ മാർക്കറ്റ് സംരക്ഷണസമിതി നടത്തുന്ന രണ്ടാംഘട്ട സമരം ഇന്ന് നടക്കും. രാവിലെ 11 ന് ബേസിൻറോഡ് പൊക്കുപാലത്തിന് സമീപം നടക്കുന്ന പരിപാടിയിൽ ടി.ജെ, വിനോദ് എം.എൽ.എ, പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, ടി.എ.അഹമ്മദ് കബീർ എം.എൽ.എ, കെ.എച്ച്.ആർ.എ ജനറൽ സെക്രട്ടറി വി. ജയപാൽ, പി.എം. ഹാരിസ് എന്നിവർ പങ്കെടുക്കും.