കൊച്ചി : സി.ബി.എസ്.ഇ അഫിലിയേഷൻ ലഭിക്കാത്ത ചില സ്‌കൂളുകളും അഫിലിയേഷൻ അപേക്ഷ നിരസിക്കപ്പെട്ട സ്‌കൂളുകളും വ്യാജപ്രചാരണം നടത്തി കുട്ടികളെ പ്രവേശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഇത്തരത്തിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ബോർഡ് പരീക്ഷ എഴുതുന്നതിന് അർഹത ഉണ്ടായിരിക്കില്ലെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചിട്ടുണ്ട് . അതിനാൽ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പ്രവേശനം നേടുന്നതിന് മുൻപായി ബന്ധപ്പെട്ട സ്‌കൂളുകൾക്ക് അഫിലിയേഷൻ ഉണ്ടോയെന്ന വിവരം പൊതുജനങ്ങൾ ഉറപ്പാക്കണമെന്നും അഫിലിയേഷൻ ലഭിച്ച സ്‌കൂളുകളുടെ വിവരം www.cbse.aff.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.