strick
ക്ഷീരോത്പാദക സംഘത്തിന്റെ മാലിന്യ പ്ലാന്റിനെതിരെ കൊറ്റമം ജനകീയ സമിതിയുടെ പ്രതിഷേധിക്കുന്നു

കാലടി: കൊറ്റമത്ത് മാലിന്യ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധ ധർണ സംഘടിപ്പിച്ചു .കൊറ്റമം ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ മാലിന്യ പ്ലാന്റിനെതിരെയാണ് സമരം. നൂറുൽപരം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പതിനഞ്ചു അടി താഴ്ചയുള്ള പുതിയ മാലിന്യ കിണർ നിർമ്മിച്ചു ടൈൽ വിരിച്ച് മുടിയിട്ടു നിലയാണിപ്പോൾ. ക്ഷീരോത്പാദ സംഘത്തിലെ മലിനജലം ഈ കിണറിലേക്ക് ഒഴുക്കിയാൽ സമീപത്തെ ജനങ്ങളുടെ കുടിവെള്ളം കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് മലിനജലം നിറക്കാൻ ഒരു കാരണവശാലാം അനുവദിക്കില്ലെന്ന് ജനകീയ സമതി അറിയിച്ചു. കൊറ്റമം ജനകീയ സമിതിയുടെ നേതൃത്യത്തിൽ ക്ഷീരോത്പാദക സംഘത്തിന്റെ മുൻപിൽ പ്രതിഷേധ ധർണ നടത്തി. കൺവീനർ എം ഒ ബിജു ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ സി മാർട്ടിൻ അദ്ധ്യക്ഷനായി. കെ കെ വത്സൻ, ബിജു ഇക്കാൻ, എം ഏ ബിജേഷ്, ഡാർവിൻ പാപ്പച്ചൻ, ഷിനു കോയിക്കര എന്നിവർ നേതൃത്വം നൽകി.