library
പോൾ ആത്തുങ്കലിന്റെ പുതിയ നോവൽ തരിശുഭൂമിയിലെ പൂക്കൾ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് -ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പ്രകാശനം ചെയുന്നു

കാലടി: അദ്ധ്യാപകനും എഴുത്തുകാരനുമായ പോൾ ആത്തുങ്കലിന്റെ പുതിയ നോവൽ തരിശുഭൂമിയിലെ പൂക്കൾ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് -ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് പ്രകാശനം ചെയ്തു. കാലടി എസ്.എൻ.ഡി.പി. ലൈബ്രറി പ്രസിഡന്റ് കെ.ബി.സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമൂലനഗരം പൊന്നൻ പുസ്തകം ഏറ്റുവാങ്ങി. എം.വി.ജയപ്രകാശ്, കാലടി എസ്.മുരളീധരൻ, പി.ഐ. നാദിർഷ ,രചയിതാവ് പോൾആത്തുങ്കൽ ,രാധാമുരളീധരൻ എന്നിവർ സംസാരിച്ചു.