fit
ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതു മേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ വളപ്പിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂറിന്റെ (എഫ്.ഐ.ടി)നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി മാനേജിങ് ഡയറക്ടർ ബിജു പി. എബ്രഹാം, ഡയറക്ടർ ഫെറോൾഡ് സേവ്യർ, ഫിനാൻസ് മാനേജർ ബീനാ ബീഗം, പ്രൊഡക്ഷൻ മാനേജർ രമ്യ എ. നായർ തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറിക്കു പുറമെ, വാഴ, മരച്ചീനി തുടങ്ങിയവയും എഫ്. ഐ.ടി. വളപ്പിൽ കൃഷി ചെയ്യുന്നുണ്ട്.