ഫാക്ട് ഹൈസ്കൂളിൽ നിന്ന് മോഷണം പോയത് സ്പോർട്ട്സ് ഉപകരണങ്ങൾ
ഏലൂർ: ഉദ്യാഗമണ്ഡൽ ഫാക്ട് ടൗൺഷിപ്പ് ഹൈസ്ക്കൂളിൽ നിന്ന് കായികോപകരണങ്ങൾ മോഷണം പോയി.
പുത്തൻ ബാസ്കറ്റ് ബോളുകളും വോളിബോളുകളും ഉൾപ്പടെ പതിനായിരം രൂപയുടെ സ്പോർട്സ് ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്. സ്പോർട്സ് മുറിയുടെ താഴ് അറുത്തു മാറ്റിയ നിലയിലാണ്. അലമാരയുടെ പുറകുവശം പൊളിച്ചാണ് എടുത്തത്. ലോക്കുള്ള മുൻവശം സംശയം തോന്നാതിരിക്കാൻ അതു പോലെ നിലനിർത്തി. സി.സി.ടി.വി ദൃശ്യങ്ങൾ ടെക്നീഷ്യന്റെ സാന്നിധ്യത്തിൽ ഇന്നു പരിശോധിക്കും. സെക്യൂരിറ്റി ജീവനക്കാരന് പകൽ മാത്രമാണ് ഡ്യൂട്ടി.
ബുധൻ വൈകീട്ട് 5 മണിക്കു ശേഷമാണ് മോഷണം. ഏലൂർ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. മുൻപും മോഷണശ്രമങ്ങൾ നടന്ന പരാതിപ്പെട്ടിട്ടും വേണ്ട നടപടികൾ ഉണ്ടായില്ല.