കൂത്താട്ടുകുളം: ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്തെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷയിൽ ഘടിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പൻസർ യൂണിറ്റുകൾ, സുരക്ഷയ്ക്കാവശ്യമായ ഫേസ് ഷീൽഡുകളുടേയും വിതരണം കുത്താട്ടുകുളം വൈ.എം.സി.എയിൽ വെച്ച് വിതരണം ചെയ്തു.
കുത്താട്ടുകുട്ടം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ശ്രീകാന്ത് .പി. നമ്പൂതിരി അദ്ധ്യക്ഷനായ ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുള്ള ആദരവും, സ്റ്റേഷനിലേക്ക് ഒരു ഓട്ടോമാറ്റിക്ക് സാനിറ്റൈസർ സിസ്പൻസർ യൂണിറ്റിന്റെ വിതരണവും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ. ജി. ബാലസുബ്രഹ്മണ്യം നടത്തി. കൂത്താട്ടുകുളം നഗരസഭ ചെയർമാനായ റോയി എബ്രഹാം ഫേസ് ഷീൽഡ് വിതരണം ചെയ്തു.ജനമൈത്രി പൊലീസിനെ ആദരിക്കുന്നതിന്റെ ഭാഗമായി ഫലകം എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് കൂത്താട്ടുകുളം എസ്.എച്ച്.ഒ. ,കെ.ആർ. മോഹൻദാസിന് കൈമാറി.
ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അത്താവുദ്ദീൻ എ. എം., ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ - കെ.ബി. ഷൈൻ കുമാർ, നഗരസഭാ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, പ്രിൻസ് പോൾ ജോൺ, എം .എം. അശോകൻ, ജീനാമ്മസിബി, വിജയ ശിവൻ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ബീന രവികുമാർ, റോയി ലൂക്ക്,രാജൻ എൻ നമ്പൂതിരി,വി.ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.