police
കേരള സ്റ്റേറ്റ്‌ പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പൊലീസിന് നൽകുന്ന ഫെയ്‌സ് ഷീൽഡുകൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.യു. ജോസഫ് ജില്ലാ പൊലീസ് കെ. കാർത്തിക്കിന് നൽകി നിർവഹിക്കുന്നു

ആലുവ: കേരള സ്റ്റേറ്റ്‌ പൊലീസ് പെൻഷനേഴ്‌സ് വെൽഫയർ അസ്സോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും കൊവിഡിനെ പ്രതിരോധിക്കുന്നതിനായി ഫെയ്‌സ് ഷീൽഡുകൾ നൽകി. ജില്ലാതല ഉദ്ഘാടനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.യു. ജോസഫ് ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. തോമസ്, ജില്ലാ സെക്രട്ടറി കെ.പി. പോൾ, ജില്ലാ ട്രഷറർ കെ.വി. മത്തായി എന്നിവർ സന്നിഹിതരായി. 1000 ഫെയ്‌സ് ഷീൽഡുകളാണ് വിതരണം ചെയ്തത്.