veedu-paravur-nagarasabah
പറവൂർ നഗരസഭ ഹഡ്ക്കോയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പൂർണിമ ഗോവിന്ദന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: പറവൂർ നഗരസഭ ഹഡ്ക്കോയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പന്ത്രണ്ടാം വാർഡിലെ പൂർണിമ ഗോവിന്ദന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കൗൺസിലർമാരായ ഡെന്നി തോമസ്, ഷൈൻ ടീച്ചർ എന്നിവർ പങ്കെടുത്തു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പതിമൂന്ന് കുടുംബങ്ങൾക്ക് 5.5 ലക്ഷം രൂപ വീതമാണ് നൽകിയത്. കുടുംബശ്രീ കൺസ്ട്രക്ഷൻ യൂണിറ്റാണ് വീടിന്റെ നിർമ്മാണം പൂർത്തികരിച്ചത്.