പെരുമ്പാവൂർ: നാല് മുൻ എം.പിമാരുടെ ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ നടപ്പിലാക്കാൻ കഴിയാത്ത വല്ലംമുടിക്കൽ തോടിനു കുറുകേയുള്ള മുല്ലപ്പിള്ളി പാലം. നഗരസഭയിലെ സൗത്ത് വല്ലം വാഴക്കുളം പഞ്ചായത്തിലെ മുടിക്കൽ പ്രദേശങ്ങളെ ബന്ധിപ്പിക്കാൻ വേണ്ടി വല്ലംമുടിക്കൽ തോടിനു കുറുകെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തിലേറയായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന വല്ലംമുടിക്കൽ മുല്ലപ്പിള്ളി പാലം ഇന്നും യാഥാർത്ഥ്യമാകാത്തത് ഇരു കരകളിലേയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. വർഷക്കാലങ്ങളിൽ പുഴയിൽ നിന്നു തോടുകൾ വഴി എതിർദിശയിലേക്ക് മഴവെള്ളം ഒഴുകുന്ന പ്രതിഭാസം ഉണ്ട്. ഇതെല്ലാം കണക്കിലെടുത്ത് പാലത്തിന് ഉയരവും, നീളവും ആവശ്യമാണെന്ന് കണ്ടെത്തി. ഇതു പ്രകാരം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോൾ രണ്ട് കോടിയോളം രൂപ 10 വർഷം മുൻപ് ചിലവു വരുമെന്ന് കണ്ടെത്തി. മണ്ണ് പരിശോധന നടത്തിയതിൽ മാത്രം നഗരസഭക്ക് ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ടായി. ഇതോടെ അവസാനത്തെ എം.പി. ഫണ്ടും ഉപയോഗപ്പെടുത്തുവാൻ സാധിച്ചില്ല.

നാല് എം.പി ഫണ്ടുകൾ ലഭിച്ചിട്ടും

കാൽ നൂറ്റാണ്ടുകൾക്ക് മുൻപ് മുകുന്ദപുരം എം.പിയും, മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരനും, ഇതേ സമയത്ത് മൂവാറ്റുപുഴ എം.പിയായിരുന്ന പി.സി. തോമസും ഇവരുടെ എം.പി. ഫണ്ടുകൾ ഒരേ സമയം അനുവദിച്ചിരുന്നതാണ്. എന്നാൽ രണ്ടു എം.പി. ഫണ്ടുകൾ ഒരു പദ്ധതിക്കായി ഒരേ സമയം ചിലവഴിക്കാൻ നിയമമില്ലാത്തതിനാൽ ഈ രണ്ടു ഫണ്ടുകളും ഉപയോഗപെടുത്തുവാൻ സാധിച്ചില്ല. മുകുന്ദപുരത്തു നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട സാവിത്രി ലക്ഷ്മണൻ ഫണ്ട് അനുവദിച്ചു. എന്നാൽ ഈ ഫണ്ട് ഉപയോഗിച്ച് നഗരസഭാ ഏരിയയിലെ പാലം വരെയുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ധനപാലൻ എം.പി. 10 വർഷങ്ങൾക്ക് മുൻപ് പ്രഥമ പദ്ധതികളിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് പാലത്തിന് തറക്കല്ലിടുകയും ചെയ്തു. എന്നാൽ പാലം പണി അവതാളത്തിലായി