ആലങ്ങാട് : ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് ഒന്നാം വാർഡിലെ നവീകരിച്ച കുരീച്ചാൽ - തൊണ്ണംകോട് തോടിന്റെ ഉദ്ഘാടനം മുൻ എം.പി. കെ.വി. തോമസ് നിർവഹിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്‌സിംഗ്, വാർഡ് മെമ്പർ വി.ബി. ജബ്ബാർ, കാഞ്ചന സോമൻ, ജോളി, തോമസ് പടമാടൻ, അനിൽ എന്നിവർ സംസാരിച്ചു. കെ.വി. തോമസിന്റെ എം.പി. ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ മുടക്കിയാണ് തോട് നവീകരിച്ചു.