police
മാണിക്ക്യമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നന്ദനക്ക് ഓൺലൈൻ പഠനത്തിനായി പൊലീസ് സ്മാർട്ട് ഫോൺ വാങ്ങി നൽകുന്നു

ആലുവ: മാണിക്ക്യമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നന്ദന പഠനത്തെ സംബന്ധിക്കുന്ന സങ്കടം പറയുന്നതിനാണ് പൊലീസിന്റെ ചിരി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചത്. പറഞ്ഞുതീരും മുമ്പേ പരിഹാരവുമായി പൊലീസെത്തി.അയ്യമ്പുഴ ചുള്ളി സ്വദേശിനിയായ നന്ദന പഠിക്കാൻ മിടുക്കിയാണ്. അച്ഛൻ ഒമ്പതു മാസമായി അസുഖബാധിതനായി കിടപ്പിലാണ്. ബേക്കറി ജോലി ചെയ്തിരുന്ന അമ്മയ്ക്ക് ഇതുമൂലം ജോലിക്ക് പോകാൻ കഴിയുന്നില്ല. ഒൺലൈൻ ക്ലാസ് തുടങ്ങിയതോടെ യുവജന സംഘടനകൾ ഇടപെട്ട് നന്ദനയ്ക്ക് ടിവി വാങ്ങി നൽകിയിരുന്നു. എന്നാൽ സ്കൂൾ അദ്ധ്യാപകരുടെ ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ നിർവാഹമില്ലാതെ വന്നപ്പോഴാണ് പൊലിസിന്റെ ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് സങ്കടമറിയിച്ചത്. ഉടനെ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും അയ്യമ്പുഴ എസ്.എച്ച്.ഒ തൃദീപ് ചന്ദ്രനോട് അന്വേഷിക്കാൻ നിർദേശം നൽകി. വീട്ടിലെത്തി അവസ്ഥ മനസിലായ പൊലീസ് പഠിക്കാൻ ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയതോടെ നന്ദനയിൽ ചിരി വിടർന്നു.എ

സ്.സി.പി.ഒ മാരായ റെനി, നൈജോ ജോസ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പൊലീസിന്റ പദ്ധതിയാണ് ചിരിയെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.