guru-prathishtta-malianka
മാല്യങ്കര ഗുരുമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹപ്രതിഷ്ഠ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിക്കുന്നു

പറവൂർ: ഗുരുദേവ ഭക്തയുമായ മാല്യങ്കര നിലിമ്മത്തറ രത്നമ്മ സുഗതൻ മാല്യങ്കര എസ്.എൻ.എൽ.പി സ്കൂളിന് സമീപത്തുള്ള സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ നിർവഹിച്ചു. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഗുരുമണ്ഡപ സമർപ്പണം നിർവഹിച്ചു. ഗുരുമണ്ഡപ നിർമ്മാണ സമിതി ചെയർമാൻ എം.എസ്. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വാസ്തു ആചാരി പി.പി. ദേവൻ, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഒ.എൻ. സുരേഷ്, ശ്രീനാരായണ സഭ പ്രസിഡന്റ് എൻ.കെ. അച്ച്യുതൻ, സെക്രട്ടറി കെ.ഡി. പ്രസന്നൻ, ഹിന്ദു മഹാസഭ സെക്രട്ട‌റി നീലകണ്ഠദാസ്, ലൈസ അനിൽ, പി.ടി. കൃഷ്ണകുമാർ, ഇ.എസ്. പ്രേംജി, കെ.പി. മുരളീധരൻ, സി.എസ്. സജീവൻ, എസ്.വി. സുഗതൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.