ആലുവ: ചൂർണ്ണിക്കരയിലെ ഇടത് ദുർഭരണത്തിനെതിരെ കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി എല്ലാ വാർഡുകളിലും സായാഹ്ന പ്രതിഷേധ സദസ് സംഘടിപ്പിച്ചു.നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. സിയാദ് ചേലാക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. 12 -ാം വാർഡിൽ നടന്ന പ്രതിഷേധ സദസ് കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ ഉദ്ഘാടനം ചെയ്തു. ആറാം വാർഡിൽ പ്രതിഷേധ സദസ് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ഐ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. മുഹമ്മദ് ഷെഫീക്ക്, എം.എ അലി, എം.എസ് ഷാജഹാൻ, സിദ്ദിഖ് ഹമീദ്, പട്ടാളം നസീർ, സലീം ഇലഞ്ഞിക്കായി എന്നിവർ നേതൃത്വം നൽകി.