acadamic-block
പുതിയ അക്കാഡമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാഡമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.14452 ചതുരശ്രയടി ചുറ്റയളവ് വരുന്ന 2 അക്കാഡമിക്ക് ബ്ലോക്കുകളാണ് കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രീത സുകു, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രസന്നൻ, ബിന്ദു ബെസി, അമ്പിളി രാജൻ, അസി. വിദ്യാഭ്യാസ ഓഫീസർ വി. രമ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി ശശീന്ദ്രൻ, ജിജു ജോസഫ്, പ്രിൻസിപ്പാൾ പത്മ ആർ, ഹെഡ്മാസ്റ്റർ സതീഷ് കുമാർ, ബി.ആർ.സി കോർഡിനേറ്റർ കൃഷ്ണകുമാർ പി.കെ, ബിജു പി.സി, പുഷ്പനന്ദൻ, പി.ടി.എ പ്രസിഡന്റ് വി.പി സലിം എന്നിവർ സംസാരിച്ചു.