ap
ചെങ്ങര തോട്ടപ്പിള്ളി പാടം റോഡിൽ കലുങ്ക് നിർമാണോദ്ഘാടനം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ നിർവഹിക്കുന്നു

പട്ടിമറ്റം:ചെങ്ങര തോട്ടപ്പിള്ളി പാടം റോഡിൽ കലുങ്ക് നിർമാണോദ്ഘാടനം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ നിർവഹിച്ചു. വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ കെ.എം സലിം,ശ്യാമള സുരേഷ് തുടങ്ങിയവർ സംസാരിച്ചു.രാധാമണി ചന്ദ്രൻ, കെ.വി വീരാകുട്ടി ,വി.ജി വാസുദേവൻ, കെ.എ അബ്ബാസ്, എസ്.എം നവാസ്, കെ.വി ജമാൽ, ഒ.പി വിജയൻ എന്നിവർ സംബന്ധിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ അനുവദിച്ച ഇരുപത് ലക്ഷം രൂപയും, എം.ജി.എൻ.ആർ.ഇ.ജി.എസ്. പദ്ധതിയിൽ ഇരുപത് ലക്ഷം രൂപയും ഉൾപ്പടെ നാല്പത് ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കി റോഡിൽ കട്ട വിരിച്ചത്.