കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് ഏർപ്പെടുത്തിയ ദൈവദശകം സ്കോളർഷിപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 5ന് കലൂർ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടത്തും. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വക്കം എൻ. വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ദൈവദശകം സ്കോളർഷിപ്പ് ശ്യാമള രാജനും വിദ്യാഭ്യാസ അവാർഡ് കലൂർ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ.തമ്പിയും വിതരണം ചെയ്യും. കലൂർ ശാഖ സെക്രട്ടറി കെ.ആർ. തമ്പി മുഖ്യാതിഥിയാകും. ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ്.സുരേഷ് സ്വാഗതവും പി.എം.മനീഷ് നന്ദിയും പറയും.