കളമശേരി : ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളീ ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്) ഗ്ലോബൽ ചാരിറ്റി കോഡിനേറ്ററായി കളമശേരി സ്വദേശി റഫീഖ് മരക്കാരിനെ തെരഞ്ഞെടുത്തു. ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ സ്ഥാനത്തേക്ക് വരുന്ന പ്രവാസിയല്ലാത്ത ആദ്യ മലയാളി കൂടിയാണ് റഫീഖ് മരക്കാർ.
വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണിത്. പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായ ഡബ്ലിയു.എം.എഫിന് നിലവിൽ 160 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഡബ്ലിയു.എം.എഫ് കേരള സെൻട്രൽ സോണിന്റെ കോർഡിനേറ്ററായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2017 ലെ കേരള അർബൻ ഡെവലപ്മെൻറ് കൗൺസിലിന്റെ "സാമൂഹ്യ സേവന ജ്യോതി പുരസ്കാർ - 2017", ഹ്യൂമൻ റൈറ്റ്സ് ഫോറം 2019 ലെ "മനുഷ്യാവകാശ അവാർഡ്" എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ബിസിനസ്സുകാരനായ റഫീഖ് മരക്കാർ എമിനെൻറ് കോമ്പൊസൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. കൊച്ചി ഷെയർ & കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്, വോയിസ് ഒഫ് ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, സിംഗേഴ്സ് ചാരിറ്റബിൾ ഗ്രൂപ്പ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.