തൃപ്പൂണിത്തുറ: സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യണമെന്നും അനാവശ്യമായി വീട്ടിൽ നിന്നും പുറത്തു പോകരുതെന്നും പറയുന്നവർ തന്നെ യാത്രക്കാർ ഇല്ലാത്തതിന്റെ പേരിൽ ട്രെയിൻ സർവീസുകൾ നിർത്തലാക്കുന്നത് വിരോധാഭാസമാണെന്ന് മുൻ മന്ത്രി കെ.ബാബു പറഞ്ഞു. ട്രെയിനുകളും സ്റ്റോപ്പുകളും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ബാബു ആന്റണി അധ്യക്ഷനായിരുന്നു. ആർ.വേണുഗോപാൽ,സി.വിനോദ് അഫ്സൽ നമ്പ്യാരത് .വി.ജെ ആന്റണി, കെ.ടി വിമലൻ എന്നിവർ സംസാരിച്ചു.