പറവൂർ: പറവൂർ സഹകരണ ബാങ്ക് ആദായ നികുതി വകുപ്പിൽ അടയ്ക്കാൻ കൊണ്ടുപോയ 131.40 ലക്ഷം രൂപ ഭരണസമിതിയിലെ ഒരു സംഘം തട്ടിയെടുതായുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വി.ഡി. സതീശൻ എം.എൽ.എ. 146 ലക്ഷം രൂപയാണ് നികുതിയടക്കാൻ കൊണ്ടുപോയത്. 14.6 ലക്ഷം രൂപമാത്രമാണ് അടച്ചത്. പണമടച്ച കണക്കുളോ, വൗച്ചറുകളോ ബാങ്കിലില്ല. ചെക്കായി അടക്കേണ്ട തുക പണമായി ചാക്കികെട്ടിയാണ് കൊണ്ടുപോയതെന്നും വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വായ്പ മുടങ്ങിയ വസ്തു ജപ്തി ഭീഷണിപ്പെടുത്തി ചില ഭരണസമിതിയംഗങ്ങൾ ബിനാമികളിലൂടെ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുകയാണ്. കൈതാരത്ത് സഹകരണ വകുപ്പ് ലേലം ചെയ്ത ഭൂമിയുടെ ബാക്കി പണം ബാങ്ക് ഉടമയ്ക്ക് തിരിച്ചു കൊടുത്തിട്ടില്ല. ഭൂമി പണയപ്പെടുത്തിയുള്ള വായ്പയെടുത്തവർ മുഴുവൻ തുക തിരിച്ചടച്ചിട്ടും ആധാരങ്ങൾ തിരിച്ചു നൽകിയിട്ടില്ല. ഇത്തരത്തിൽ നിരവധി ആധാരങ്ങൾ ബാങ്കിൽ നിന്നും കാണാതായിട്ടുണ്ട്. 2019 ജനുവരിയിൽ വായ്പതുക മുഴുവൻ തിരിച്ചടച്ചിട്ടും പണയപ്പെടുത്തിയ ആധാരം തിരിച്ചു കൊടുക്കാത്ത സംഭവത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട ഈ ആധാരം തിരിച്ചു കിട്ടിയിട്ടുണ്ട്. ഇതിൽ ദുരൂഹതയുണ്ട്. പുനർജനി പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തിണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങൾ ജനങ്ങളെ കബളിപ്പിക്കാനാണ്. പറവൂരീലെ ചില നേതാക്കൾ നൽകിയ വിവരങ്ങൾ വെച്ച് അസംബ്ളിയിൽ സി.പി.എം എംൽഎൽ.എമാർ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഈ എം.എൽ.എമാർ വെട്ടിലായിരിക്കുകയാണ്. പുനർജനി പദ്ധതിയും വിദേശ യാത്രക്കളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്താൻ അംബ്ളിയിലും പുറത്തും ഞാൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ ബാങ്ക് ഭൂമി വാങ്ങിയതിലടക്കമുള്ള അഴിമിതിയും കൊടുകാര്യസ്ഥതയും പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ബാങ്കിനെതിരായ കുപ്രചരണങ്ങൾ അവസാനിപ്പിക്കണം: ഭരണ സമിതി
പറവൂർ സഹകരണ ബാങ്കിനെതിരെ വി.ഡി. സതീശൻ എം.എൽ.എയും കൂട്ടാളികളും നടത്തിവരുന്ന കള്ളപ്രചരണവേലകൾ അവസനാപ്പിക്കണമെന്ന് ബാങ്ക് ഭരണസമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് എം.എൽ.എയ്ക്കെതിരെയുള്ള ആരോപണങ്ങളും പറവൂർ നഗരസഭാ ഭരണിധികാരികളുടെ വീഴ്ചകളും കെടുകാര്യസ്ഥയും മറുച്ചുവെച്ച് ജനശ്രദ്ധ തിരിച്ചു വിരവിനുള്ള തന്ത്രമാണ് എം.എൽ.എ നേരിട്ട് കുപ്രചരണങ്ങൾ നടത്തുന്നത്. നഗരസഭയുടെ വാംബേ ഭവന പദ്ധതിയിൽ ത്രീകക്ഷി ഉടമ്പടി പ്രകാരം വായ്പയെടുത്ത ഒരു അംഗത്തിന്റെ ആധാരം തിരിച്ചു നൽക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമാണ്. വായ്പ തിരിച്ചടവ് പൂർത്തിയാൽ ഈടുവെച്ച ആധാരം ത്രീകക്ഷി ഉടമ്പടി പ്രകാരം ബാങ്ക് തിരിച്ചു നൽക്കേണ്ടത് നഗരസഭയ്ക്കാണ്. വായ്പയെടുത്തയാളും നഗരസഭയും അക്കാര്യം ബോധപൂർവം മറച്ചുവെച്ച് ബാങ്കിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. വായ്പാ വിവരം തെറ്റായി നൽകിയതിനാൽ ആധാരം കണ്ടെടുക്കുന്നതിന് ചെറിയ കാലതാമസമുണ്ടായി. 2018ലെ പ്രളയ മുൻകരുതൽ സമയത്ത് ഇവയെല്ലാം പെട്ടന്ന് ഒന്നാം നിലയിലേക്ക് മാറ്റിയതാണ് കാരണം. ആധാരം തിരിച്ചു നഗരസഭയ്ക്ക് നൽകുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ട്. ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപമാണ് പറവൂർ സഹകരണ ബാങ്ക്. നിക്ഷേപം, വായ്പാ, ബാങ്കിംഗ് ഇതരമേഖലകളിലും സാധാരണക്കാർക്ക് നിരവധി ആശ്വാസ പദ്ധതികളിലൂടെയും സഹകാരികൾക്കും മുഴുവൻ ജനവിഭാഗങ്ങൾക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്നും പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, മുൻ പ്രസിഡന്റുമാരായ ടി.വി. നിഥിൻ, ഇ.പി. ശശീധരൻ, ഭരണസമിതിയംഗം വി.എസ്. ഷഢാനന്ദൻ എന്നിവർ പറഞ്ഞു.