11
അപകടത്തിൽ തകർന്ന വീട്

തൃക്കാക്കര : കാക്കനാട് തെങ്ങു വീണ് വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയിലും കാറ്റിലും തെങ്ങു വീണ് കാക്കനാട് മൈതലയിൽ ബൈജുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ ഹാളിലെ ഓടുകൾ തകർന്നു. അപകട സമയം ബൈജുവും ഭാര്യയും മക്കളും കിടപ്പുമുറിയിലായതിനാൽ ആർക്കും പരിക്കില്ല. തൃക്കാക്കര ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റുകയായിരുന്നു.