കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന്റേതല്ലെന്നും തങ്ങൾക്ക് കൈമാറിക്കിട്ടിയ ജന്മാവകാശമുള്ള ഭൂമിയാണെന്നും ഹർജിക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കുന്നതു നിയമപരമല്ലെന്നും ഗോസ്‌പൽ ഫോർ ഏഷ്യയെന്ന് അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ വാദിച്ചു. തുടർന്ന് കൂടുതൽ വാദത്തിനായി സിംഗിൾബെഞ്ച് ഹർജി 18 ലേക്ക് മാറ്റി.