കൊച്ചി: ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷികാഘോഷം കേരളത്തിലെ പതിനായിരക്കണക്കിന് മനുഷ്യരുടെ സ്‌നേഹ സാക്ഷ്യമായി മാറുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
ടി .ജെ. വിനോദ് എം .എൽ. എ പറഞ്ഞു. ഡി .സി സി ഓഫീസിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 ന് കോട്ടയത്ത് നടക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ജില്ലയിലെ മുഴുവൻ പ്രധാന കവലകളിലും പ്രദർശിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലയിൽ രണ്ട് ലക്ഷം പേരെങ്കിലും ഓൺലൈനിലൂടെ പരിപാടികൾ വീക്ഷിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കെ. വി. തോമസ്, കെ.ബാബു, ജോസഫ് വാഴക്കൻ, കെ .പി. ധനപാലൻ, എൻ.വേണുഗോപാൽ, വി.ജെ പൗലോസ്, ഡൊമിനിക് പ്രസന്റേഷൻ, അജയ് തറയിൽ, അൻവർ സാദത്ത് എം.എൽ.എ, മാത്യു കുഴൽ നാടൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.