കൊച്ചി : ചെറായി റൂറൽ അക്കാഡമി ഫോർ മാനേജ്മെൻറ് സ്റ്റഡീസിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കായി മാറ്റി വച്ച സൗജന്യ എം.ബി.എ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളെയുമാണ് പരിഗണിക്കുന്നത്. ഈവർഷം ഡിഗ്രി നേടിയവർക്ക് എൻട്രൻസ് യോഗ്യത നോക്കാതെ അഡ്മിഷൻ നേടാം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യങ്ങളും ലഭിക്കും. ഫോൺ: 90483 09333, 94966 93383.