കൊച്ചി: തിരക്കേറിയ സമയങ്ങളിൽ ഇടവേള കുറച്ച് കൂടുതൽ സർവീസുകൾ നടത്താൻ കെ.എം.ആർ.എൽ തീരുമാനിച്ചു.
രാവിലെ 8.30 മുതൽ 11.30 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും ഓരോ ഏഴു മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാവും. 14 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിലാവും. മറ്റു സമയങ്ങളിലെ സർവീസുകൾക്ക് മാറ്റമില്ല.
രാവിലെ ഏഴിനാണ് സർവീസ് തുടങ്ങുന്നത്. 8.30 വരെ പത്തു മിനുറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടും. രാവിലെ 11.30 മുതൽ 12 വരെയും വൈകിട്ട് ഏഴു മുതൽ ഒമ്പത് വരെയുമുള്ള സർവീസുകൾക്കിടയിലും പത്തു മിനുറ്റാണ് ഇടവേള. ഉച്ചക്ക് 12നും രണ്ടിനുമിടയിൽ 20 മിനുറ്റ് ഇടവിട്ടായിരിക്കും സർവീസുകൾ.
നീറ്റ് പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച മുഴുവൻ ഓരോ പത്തു മിനുറ്റിലും സർവീസുണ്ടാവും. രാവിലെ എട്ടിന് സർവീസ് തുടങ്ങും. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചത്.