തൃക്കാക്കര: മോട്ടോർ സൈക്കിൾ മോഷണം പതിവാക്കിയ മൂവർ സംഘം പിടിയിലായി. കങ്ങരപ്പടി പുളിക്കായത് വീട്ടിൽ റംഷാദ്(20), കാക്കനാട് തേവക്കൽ ഒലിപ്പറമ്പിൽ വീട്ടിൽ എബിൻ ഹാഷ് ലി (20), ഇവരുടെ സുഹൃത്ത് പ്രായപൂർത്തിയാവാത്തയാളുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
കാക്കനാട് സലൂണിൽ ജോലിക്കാരനായിരുന്നു നന്ദഗോപന്റെ പൾസർ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വർക്ക്‌ഷോപ്പിൽ പോയി ഇരുന്ന് താക്കോലില്ലാതെ സ്റ്റാർട്ട് ചെയ്യുന്നത് പഠിച്ച ശേഷമാണ് ഇവർ മോഷണത്തിനിറങ്ങിയത്. റോഡിലെ മീഡിയനിൽ ഇടിച്ചു തകർന്ന എബിന്റെ മോട്ടോർ സൈക്കിൾ നന്നാക്കുവാൻ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എബിൻ ബസ് ഡ്രൈവറാണ്. തൃക്കാക്കര സി .ഐ ഷാബു,എസ്.ഐ മാരായ ജസ്റ്റിൻ. റഫീഖ്,റോയ് കെ പുന്നൂസ്.ഗിരീഷ്,മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.