കൊച്ചി: സ്മാർട്ട് സിറ്റി പ്രോജക്ട് വിഭാഗം നിർമ്മിച്ചുനൽകിയ 22സോളാർ റൂഫ്‌ടോപ് പാനലുകളുടെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു.ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടിമേയർ കെ.ആർ. പ്രേമകുമാർ, കൊച്ചി സ്മാർട്ട് സിറ്റി പ്രോജക്ട് ജനറൽ മാനേജർ ആർ. രാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗ്രേസിജോസഫ്, പി.ഡി. മാർട്ടിൻ, പ്രതിഭ അൻസാരി, പി.എം. ഹാരിസ്, സുനില ശെൽവൻ, പി.ജെ.ജോസഫ്, പൂർണിമ നാരായണൻ, കൺസിലർ കെ.ജെ. ആന്റണി, സുധ ദീലീപ്, ഡെപ്യൂട്ടി ജനറൽ മാനേജർ ക്ലിപ്‌സൺ,കോർപറേഷൻ സെക്രട്ടറി കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.