nda
ബി.ജെ.പി ഓഫീസിൽ ചേർന്ന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. എസ്. ജയകൃഷ്ണൻ, എ.ബി. ജയപ്രകാശ്, കുരുവിള മാത്യൂസ്, പി.ജെ. ബാബു, കെ.എസ്. ഷൈജു, സജി തുരുത്തിക്കുന്നേൽ, രവി ഉണ്ണിത്താൻ, എൻ.പി. ശങ്കരൻകുട്ടി തുടങ്ങിയവർ സമീപം

കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും മത്സരിക്കാൻ എൻ.ഡി.എയുടെ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ബി.ജെ.പി ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.ഡി.എ ജില്ലാ ചെയർമാൻ എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.

നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ബാബു, എസ്.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പി. രാജേന്ദ്രൻ, എൽ.ജെ.പി സംസ്ഥാന സെക്രട്ടറി ജോസി പീറ്റർ, ശിവസേന ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, എ.എ.ഡി.എം സംസ്ഥാന കൺവീനർ രവി ഉണ്ണിത്താൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ നൽകി.