കളമശേരി : സൗത്ത് കളമശേരി ടി.വി.എസ് കവലയിൽ വാഹനാപകടങ്ങളുടെ പരമ്പര. വെള്ളി രാവിലെ ഏഴു മണിയോടെയായിരുന്നു ആദ്യ അപകടം. കാറിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് സിഗ്നൽ പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു. ഇതോടെ സിഗ്നൽ സംവിധാനം നിലച്ചു. കാർ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ നിസാരപരുക്കുകളോടെ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെ കാർ ടി.വി.എസ്.കവലയിൽ നിന്നും എച്ച്.എം.ടി കവലയിലേക്ക് തിരിയുമ്പോൾ അമിത വേഗത്തിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. രാവിലെ നടന്ന അപകടത്തിൽ സിഗ്നൽ സംവിധാനം തകരാറായതാണ് വീണ്ടും അപകടത്തിന് കാരണം. ഒരാൾക്ക് പരിക്കുണ്ട്.