കൊച്ചി: കൊവിഡ് മൂലം അടച്ച എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ തുടങ്ങിയ സ്ഥലങ്ങളിലെ ബാരിക്കേഡുകൾ മാറ്റണമെന്ന് ചുമട്ടു തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാർക്കറ്റിലേക്ക് വാഹനം വരുന്നതിനും കച്ചവടക്കാർക്കുള്ള സാധനങ്ങൾ കയറ്റിയിറക്കി കൊണ്ടുപോകാനും അടച്ചിടൽ തടസമാണ്. മൊത്ത,ചില്ലറ കച്ചവടക്കാരെല്ലാം വഴിയടച്ചിടൽ മൂലം കച്ചവടം നടത്തുവാൻ കഴിയാത്തവിധം പ്രതിസന്ധിയിലാണ്. മാർക്കറ്റിലേക്ക് വഴിയടച്ചിടൽ മൂലം ആരും വരുന്നില്ല. ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറേഷൻ ആരോപിച്ചു. ബാരിക്കേഡുകൾ മുഴുവൻ മാറ്റിക്കെടുക്കണം.
ചുമട്ടുതൊഴിലാളി ഫെഡ റേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി യോഗം ഉഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സൈമൺ ഇടപ്പള്ളി, കെ.കെ. അബൂബക്കർ, ആന്റണി പട്ടണം, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.