കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പാവൂർ മേത്തല വണ്ടമറ്റം യൂണിറ്റ് പ്രസിഡന്റ് അജിംസ് മൊയ്തീനെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ജില്ലാ കൗൺസിൽ അംഗം കൂടിയായ അജിംസ് മൊയ്തീനെ സംഘടനാ വിരുദ്ധപ്രവർത്തനങ്ങൾക്കും നവമാദ്ധ്യമങ്ങളിലൂടെ അപകീർത്തി വരുത്തിയതിനുമാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തതെന്ന് ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു.