മൂവാറ്റുപുഴ: നേതാക്കൾ നോക്കി നിൽക്കെ യൂത്ത് കോൺഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്തു. പരാതിയുമായി എഗ്രൂപ്പ് സെക്രട്ടറിക്ക് മുന്നിലെത്തി.മൂവാറ്റുപുഴ നഗരസഭയിലെ കയ്യാങ്കളിൽ എ, ഐ വിഭാഗം നേതാക്കൾ നോക്കി നിൽക്കേ യൂത്ത് കോൺഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്തു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. യൂത്ത് കോൺഗ്രസ് എ വിഭാഗം നേതാവ് റംഷാദിനാണ് ഇടതു പ്രവർത്തകരുടെ മർദ്ദനമേറ്റത്. ജീവിച്ചിരിക്കുന്ന ചില വോട്ടർമാർ മരിച്ചതായി ചൂണ്ടിക്കാട്ടി പരാതി നൽകിയതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്. നഗരസഭയിൽ വോട്ടുചേർക്കുന്നതിനെ ചൊല്ലി ഇടതു- വലതു പ്രവർത്തകർ തമ്മിൽ വാക്കേറ്റം പതിവായിരുന്നങ്കിലും കയ്യേറ്റമുണ്ടായത് ആദ്യമായാണ്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പുകാർ പ്രശ്‌നത്തിൽ ഇടപെടാതെ ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് ഗൂപ്പുകൾക്കിടയിൽ ഉടലെടുത്തിട്ടുള്ള പടലപിണക്കങ്ങൾ ഇതോടെ മറനീക്കി പുറത്തുവന്നു. വോട്ടുചേർക്കലും നീക്കം ചെയ്യുന്നതും ഇവിടെ ചെയർമാൻ സ്ഥാനമോഹികളായ രണ്ടുനേതാക്കന്മാരുടെ നേതൃത്വത്തിൽ ഗ്രൂപ്പുതിരിഞ്ഞാണ്. പ്രശ്‌നത്തിൽ നേതൃത്വം ഇടപെടാതായതോടെ എ വിഭാഗം നേതാക്കളും കൗൺസിലർമാരും പരാതിയുമായി മുനിസിപ്പൽ സെക്രട്ടറിയെ സമീപിക്കു കയായിരുന്നു.