dayaramam
ദയാരാമം പിറവം ശാഖാ ഓഫീസ് അനൂപ് ജേക്കബ് എം.എൽ.എ. ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. വി.കെ.ജീവലൻ , ഫൗണ്ടേഷൻ ചെയർമാൻ എ.ആർ വിജയൻ, മണീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് , മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ എന്നിവർ സമീപം

കൊച്ചി: ദയാരാമം ഫൗണ്ടേഷൻ പിറവം ശാഖ ഓഫീസ് അനൂപ് ജേക്കബ് എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സാബു.കെ.ജേക്കബ് ,വെെസ് ചെയർപേഴ്സൺ അന്നമ്മ ഡോമി , മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ഏല്യാസ് , ജെസ്സി പീറ്റർ , പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വെെസ് പ്രസിഡന്റ് സി.ബി. രാജീവ് , നഗരസഭ കൗൺസിലർമാരായ സിജി സുകുമാരൻ , കെ.ആർ.ശശി, പാഫാക്കുട ഗ്രാമ പഞ്ചായത്ത് അംഗം ജിജോ.കെ.മാണി പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ പ്രകാശ് ,വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് വി.ആർ സോമൻ , സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ആർ. നായണൻ നമ്പൂതിരി, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാജു പാണാലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.ആതുരസേവന സഹായപദ്ധതി അടുത്ത മാസം 19 മുതൽ ആരംഭിക്കുമെന്ന് ദയാരാമം അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഫയാസ് അമീൻ അബ്ദുൾ ഗഫൂർ, ഡോ.സി.എൻ. മോഹനൻ നായർ, എന്നിവർ അറിയിച്ചു. പൂർണമായും സൗജന്യ നിരക്കിൽ മരുന്ന് വിതരണത്തിന് സ്വന്തമായി മെഡിക്കൽ ഷോപ്പ്, ദൂരെ ദിക്കുകളിൽ നിന്ന് വരുന്ന രോഗികൾക്ക് ഡയാലിസിസ്‌ യൂണിറ്റ് , മറ്റ് ഗുരുതര രോഗ പരിശോധനകൾ തുടങ്ങിയവയ്ക്ക് വിവിധ ആശുപത്രികളിൽ വരുന്ന രോഗികൾക്കും സഹായികൾക്കും താമസസൗകര്യം, സൗജന്യ ഭക്ഷണ വിതരണത്തിന് കാന്റീൻ എന്നിവയാണ് പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്. പദ്ധതിയിലേക്കുള്ള ആദ്യ സംഭാവന എം.എസ് നാരായണിൽ നിന്നും ദയാരാമം ഫൗണ്ടേഷൻ ചെയർമാൻ എ.ആർ. വിജയൻ ഏറ്റുവാങ്ങി.