കളമശേരി: ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിചാര സത്രം മുൻ അസിസ്റ്റന്റ് കമ്മീഷണർ നളിനാക്ഷൻ നായർ ഉദ്ഘാടനം ചെയ്തു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷിക ദിനമായതിനാൽ സ്വാമി ലോകജനതയുടെ മുമ്പിൽ അവതരിപ്പിച്ച ഭാരതീയ ദർശനങ്ങളെക്കുറിച്ചും സനാതന ധർമ്മത്തെക്കുറിച്ചും ഭാരതീയ വിചാര കേന്ദ്രം ജോ. ഡയറക്ടർ ആർ.സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാബു സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈൻ മീറ്റിംഗിൽ ജില്ലാ ഭാരവാഹികളായ ശിവ പ്രസാദ് , അനിരുദ്ധൻ പി എസ്, ഹരികൃഷ്ണ ശർമ്മ, ഹവിഷ്പര മേശ്വരൻ തുടങ്ങിയവർ സംസാാരിച്ചു.