bjp
മന്ത്രി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ. പി. അങ്കമാലിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു

അങ്കമാലി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ് ഡയറക്ടേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ, ഇ.എൻ.അനിൽ, വൈസ് പ്രസിഡന്റുമാരായ ടി.എസ്.രാധാകൃഷ്ണൻ, കെ.ടി.ഷാജി, സെക്രട്ടറിമാരായ സലീഷ് ചെമ്മണ്ടൂർ, .പി .ആർ.അനീഷ് ,ട്രഷറർ എം.കെ.ജനകൻ, പി.എൻ.സതീശൻ, സി.എം ബിജു, അജേഷ് പാറയക്ക, ജോബി പോൾ, അഞ്ചു രതീഷ്, എന്നിവർ സംസാരിച്ചു.