fire
പെട്ടി മുടി ദുരന്തമുഖത്ത് പ്രവർത്തനം നടത്തിയ സേനാംഗങ്ങളെ അങ്കമാലി അഗ്നി രക്ഷാനിലയത്തിൽ അനുമോദിക്കുന്നു

അങ്കമാലി: പെട്ടിമുടി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ കേരള ഫയർ സർവീസ് അസോസിയേഷൻ അനുമോദിച്ചു. അങ്കമാലി അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാരായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിഫിൻ എ.പി, വിനോദ് എം.ഐ. എന്നിവരെയാണ് ആദരിച്ചത്.നിലയത്തിൽ നടന്ന ചടങ്ങിൽ അങ്കമാലി സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ.എസ് അസ്സി. സ്റ്റേഷൻ ഓഫീസർ എൻ. ജിജി സംഘടനാ നേതാക്കളായ പി..എസജാദ്, പി.വി.പൗലോസ്, കെ.ജി.സാംസൺ എന്നിവർ പങ്കെടുത്തു.